കത്തോലിക്ക കോൺഗ്രസിന്റെ അവകാശ പ്രഖ്യാപന ജാഥയ്ക്ക് ആലപ്പുഴയിൽ വരവേൽപ്പ്
1599471
Monday, October 13, 2025 11:40 PM IST
ആലപ്പുഴ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് ആരംഭിച്ച അവകാശ പ്രഖ്യാപന ജാഥയ്ക്ക് ആലപ്പുഴയിൽ വരവേൽപ്പ് നൽകാൻ കത്തോലിക്ക കോൺഗ്രസ് ആലപ്പുഴ ഫൊറോന സമിതിയുടെയും വിവിധ സംഘടനകളുടെയും ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു.
22ന് ഉച്ചയ്ക്ക് രണ്ടിന് ചങ്ങനാശേരി ജംഗ്ഷനിൽ എത്തിച്ചേരുന്ന അവകാശ പ്രഖ്യാപന ജാഥ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ കൈതവന വിമല ഹൃദയനാഥാ ദേവാലയത്തിലേക്ക് സ്വീകരണം നൽകും. കത്തോലിക്ക കോൺഗ്രസ് ആലപ്പുഴ ഫൊറോന പ്രസിഡന്റ് ദേവസ്യാ പുളിക്കാശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആലപ്പുഴ ഫൊറോനാ വികാരി ഫാ. മാത്യു നടമുഖത്ത് ഉദ്ഘാടനം ചെയ്തു.
ഫൊറോന ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തി, അതിരൂപത വൈസ് പ്രസിഡന്റ് സി.റ്റി. തോമസ്, സെക്രട്ടറിമാരായ സെബാസ്റ്റ്യൻ പുല്ലാട്ടുകാല, സെബാസ്റ്റ്യൻ വർഗീസ്, കെ.എസ്. ആന്റണി, ഫെറോന ജനറൽ സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ടോമിച്ചൻ മേത്തശേരി, ടോമി കടവൻ തുടങ്ങിയവർ പ്രസംഗിച്ചു.