ളാ​ലം പ​ഴ​യ​പ​ള്ളി​യി​ല്‍ തി​രു​ക്കു​ടും​ബ സം​ഗ​മം
Monday, September 25, 2023 9:30 PM IST
പാ​ലാ: സെ​ന്‍റ്് വി​ന്‍​സെ​ന്‍റ്് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 28ന് ​പാ​ലാ ളാ​ലം പ​ഴ​യ പ​ള്ളി​യി​ല്‍ തി​രു​ക്കു​ടും​ബ സം​ഗ​മം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.​സൊ​സൈ​റ്റി ഓ​ഫ് വി​ന്‍​സെന്‍റ്് ഡി ​പോ​ള്‍ പാ​ലാ ഏ​രി​യ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​ക്കു​ടും​ബ​സം​ഗ​മം. പാ​ലാ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​വി​ധ സ​ഭ​ക​ളി​ലെ സി​സ്‌​റ്റേ​ഴ്‌​സ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ 550ല്‍പ്പ​രം വ​യോ​ജ​ന​ങ്ങ​ളും 300 ല്‍ ​പ​രം കു​ട്ടി​ക​ളും ഒ​ത്തു​ചേ​രും. രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ കൊ​ന്ത​ന​മ​സ്‌​കാ​രം, വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ ജോ​ണ്‍ മ​റ്റ​മു​ണ്ട​യി​ല്‍. 11ന് ​പാ​രീ​ഷ് ഹാ​ളി​ല്‍ മാ​ണി സി.​കാ​പ്പ​ന്‍ എംഎ​ല്‍എ ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​കാ​രി ഫാ.​ ജോ​സ​ഫ് ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മോ​ണ്‍ ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ്ര​ദ​ര്‍ ബേ​ബി ജോ​സ​ഫ് അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍, സി​സ്റ്റ​ര്‍ ജോ​സ്മി​ത, ത​ങ്ക​ച്ച​ന്‍ കാ​പ്പ​ന്‍, ബ്ര​ദ​ര്‍ ബെ​ന്നി ജോ​ണ്‍​സ​ണ്‍, ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, ബ്ര​ദ​ര്‍ ജോ​സ്‌​മോ​ന്‍ നെ​ടും​പാ​ല​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്, അ​ന്തേ​വാ​സി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ത​ങ്ക​ച്ച​ന്‍ കാ​പ്പ​ന്‍, വി​നോ​ദ് കാ​ട​ന്‍​കാ​വി​ല്‍, ജോ​ഷി വ​ട്ട​ക്കു​ന്നേ​ല്‍, സ്റ്റീ​ഫ​ന്‍ പ​ള്ളി​ക്ക​ത്ത​യ്യി​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.