സപ്ലൈകോയ്ക്കു മുന്നിൽ യുഡിഎഫ് ധർണ
1396889
Saturday, March 2, 2024 6:42 AM IST
അതിരമ്പുഴ: യുഡിഎഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ വിതരണ കേന്ദ്രത്തിനു മുമ്പിൽ ധർണ നടത്തി. സബ്സിഡി ഉത്പന്നങ്ങൾ ഉടൻ വിതരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. സബ്സിഡി ഉത്പന്നങ്ങളുടെ വില ഉയർത്തിയെന്നു മാത്രമല്ല ഉയർന്ന സബ്സിഡി വിലയ്ക്കുപോലും ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാകാതെ സപ്ലൈകോ മാർക്കറ്റുകൾ കാലിയാക്കിയിരിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ പോരാട്ടം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, അഡ്വ. ജയ്സൺ ജോസഫ്, മുഹമ്മദ് ജലീൽ, അഡ്വ. മൈക്കിൾ ജയിംസ്, തോമസ് പുതുശേരി, പി.വി. മൈക്കിൾ, കെ.പി. ദേവസ്യ, കെ.ജി. ഹരിദാസ്, ഷിമി സജി, ടോം പണ്ടാരക്കുളം, ജോസഫ് എട്ടുകാട്ടിൽ, ജോജോ ആട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.