സിവില്‍ സര്‍വീസിന്റെ ലക്ഷ്യം പൗരന്റെ ന്യായമായ സന്തോഷം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്
1415830
Thursday, April 11, 2024 10:57 PM IST
പാലാ: പൗരസേവനവും നീതിപൂര്‍വമായ ഭരണനിര്‍വഹണവുമാണ് സിവില്‍ സര്‍വീസിന്റെ പ്രധാന ലക്ഷ്യമെന്ന് മുന്‍ കേരള ചീഫ് സെക്രട്ടറി ടോം ജോസ്. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്കായി നടക്കുന്ന സിവില്‍ സര്‍വീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ത്തവ്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതില്‍ സംതൃപ്തി കണ്ടെത്താനാവണം. ഭരണഘടനാനുസൃതമായി എല്ലാ പൗരന്മാര്ക്കും ന്യായമായ സന്തോഷം നല്‍കുക വഴി സിവില്‍ സര്‍വീസ് ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍. ഡീന്‍ ഫാ. മാത്യൂ ആലപ്പാട്ടുമേടയില്‍, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബേബി തോമസ് എന്നിവര്‍ പ്രസംഗിച്ചു. 14 ന് അവസാനിക്കുന്ന ക്യാമ്പില്‍ 150 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.