തണ്ണീർമുക്കം ബണ്ടിലെ 21 ഷട്ടറുകൾ ഉയർത്തി
1416212
Saturday, April 13, 2024 6:41 AM IST
കുമരകം: തണ്ണീർമുക്കം ബണ്ടിലെ 21 ഷട്ടറുകൾ ഇന്നലെ ഉയർത്തി. രാവിലെ 10നാണ് ഷട്ടറുകൾ ഉയർത്തിത്തുടങ്ങിയത്. ഇന്നലെ വൈകുന്നേരം അഞ്ചുവരെ ഷട്ടറുകൾ ഉയർത്തിയപ്പോൾ കുട്ടനാട്ടിലേക്ക് ന്യായമായ താോതിൽ ജലം ഒഴുകിത്തുടങ്ങി. വൈകുന്നേരത്തെ വേലിയേറ്റത്തിൽ നീരൊഴുക്ക് വർധിച്ചിരുന്നു. എങ്കിലും ഷട്ടറുകൾ ഉയർത്തുന്നതിന്റെ പ്രയോജനം കുട്ടനാടൻ ജലാശയങ്ങളിൽ എത്തണമെങ്കിൽ ഏതാനും ദിവസങ്ങൾകൂടി കാത്തിരിക്കേണ്ടിവരും.
കഴിഞ്ഞദിവസങ്ങളിൽ പെയ്തതു പാോലെ വേനൽമഴ തുടർന്നാൽ ഉപ്പുവെള്ളം കുട്ടനാട്ടിൽ എത്തില്ല, ശുചീകരണം പൂർണ താോതിൽ നടക്കുകയും ഇല്ല. ഒരാഴ്ചക്കുള്ളിൽ എല്ലാ ഷട്ടറുകളും ലോക്ക് ഷട്ടറുകളും തുറക്കുന്നതോടുകൂടി നീരൊഴുക്കു വർധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.