സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടന്നു
1424887
Sunday, May 26, 2024 2:22 AM IST
പാലാ: ജോയിന്റ് ആര്‍ടി ഓഫീസ് പരിധിയിലെ സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടന്നു. ചൂണ്ടച്ചേരി എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടിലായിരുന്നു പരിശോധന. സ്കൂള്‍ പ്രവേശനത്തിന് മുന്നോടിയായാണ് വാഹനങ്ങള്‍ പരിശോധിച്ചത്. ജനറല്‍ പരിശോധനകള്‍ക്ക് പുറമെ എബിഎസ്, അഗ്നിരക്ഷാ ഉപകരണങ്ങള്‍, സ്പീഡ് ഗവേണര്‍, വിദ്യാവാഹന്‍ ആപ്പ് എന്നിവയാണ് പരിശോധനയില്‍ ഉള്‍പ്പെടുത്തിയത്.
ജോയിന്റ് ആര്‍ടിഒ കെ. ഷിബു, എംവിഐമാരായ എസ്.എന്‍. ശിവകുമാര്‍, ബിനോയി വര്‍ഗീസ്, രാജേഷ്, എഎംവിഐമാരായ ഡാനി നൈനാന്, എസ്. സജിത് എന്നിവര്‍ നേതൃത്വം നല്കി. ഈരാറ്റുപേട്ട മേഖലയിലെ വാഹനങ്ങളുടെ പരിശോധന 29 ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍ നടക്കും.