എ​സ്ബി, സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ളു​ക​ള്‍ക്ക് സ​മീ​പം വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ള്‍ വഴിയി​ല്‍ വെട്ടിയിട്ടു; വി​ദ്യാ​ര്‍ഥി​ക​ൾക്കു ദു​രി​തം
Thursday, June 20, 2024 7:06 AM IST
ച​ങ്ങ​നാ​ശേ​രി: റോ​ഡ​രി​കി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍നി​ന്ന വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ള്‍ വെ​ട്ടി ഫു​ട്പാ​ത്തി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് വി​ദ്യാ​ര്‍ഥി​ക​ളു​ടെ കാ​ല്‍ന​ട​യാ​ത്ര​യ്ക്കു ദു​രി​ത​മാ​കു​ന്നു.

ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ എ​സ്ബി, സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ളു​ക​ള്‍ക്കു സ​മീ​പ​മു​ള്ള ഫു​ട്പാ​ത്തു​ക​ളി​ലാ​ണ് വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള​ട​ക്കം യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ക്കു​ന്ന ഫു​ട്പാ​ത്തും പ​രി​സ​ര​ങ്ങ​ളു​മാ​ണ് അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യി​ല്‍ അ​പ​ക​ട​ക്കെ​ണി​യാ​യി തു​ട​രു​ന്ന​ത്.

സ്‌​കൂ​ളി​ലേ​ക്കു വി​ദ്യാ​ര്‍ഥി​ക​ളെ​ത്തു​ന്ന രാ​വി​ലെ​യും സ്‌​കൂ​ള്‍ വി​ടു​ന്ന വൈ​കു​ന്നേ​ര​ങ്ങ​ളി​ലും കു​രി​ശും​മൂ​ട് മു​ത​ല്‍ ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​പ്പ​ടി വ​രെ ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

റെ​യി​ല്‍വേ മേ​ല്‍പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും അ​പ്രോ​ച്ച് ഭാ​ഗ​ത്തെ ടാ​റിം​ഗ് ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ള്‍ക്ക് അ​പ​ക​ട​ക്കെ​ണി​യാ​ണ്.