കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണം ഉടനാരംഭിക്കണം: കേരള കോൺ. ജേക്കബ്
1438228
Monday, July 22, 2024 7:46 AM IST
ചങ്ങനാശേരി: കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണം ഉടനാരംഭിക്കണമെന്നും ജനറൽ ആശുപത്രിയിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ശുചിമുറികൾ വൃത്തിയാക്കണമെന്നും ജൽ ജീവൻ പൈപ്പിനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും കേരളാ കോൺഗ്രസ് ജേക്കബ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജയിംസ് കാലാവടക്കന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജയിംസ് വട്ടപ്പറമ്പിൽ, ചാക്കോ കാഞ്ഞിരക്കാട്, പ്രിജോ പതാരം എന്നിവർ പ്രസംഗിച്ചു.