ഓട പൊട്ടിയൊഴുകുന്നു; നഗരം ചീഞ്ഞുനാറുന്നു
Saturday, August 10, 2024 7:06 AM IST
കോ​​ട്ട​​യം: ന​​ഗ​​ര​​ഭ​​ര​​ണ​​ത്തി​​നു കീ​​ഴി​​ല്‍ ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യ​​ത്തി​​നു തൊ​​ട്ടു​​താ​​ഴെ ഓ​​ട ക​​വ​​ഞ്ഞൊ​​ഴു​​കി ന​​ഗ​​രം നാ​​റാ​​ന്‍ തു​​ട​​ങ്ങി​​യി​​ട്ട് മാ​​സം ര​​ണ്ടാ​​യി. ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍​ക്ക് ക​​ണ്ട ഭാ​​വ​​മി​​ല്ല.
കാ​​ല്‍ന​​ട​ യാ​​ത്ര​​ക്കാ​​ര്‍ ചീ​​ഞ്ഞ​​വെ​​ള്ള​​ത്തി​​ല്‍ ഇ​​പ്പോ​​ഴും ച​​വി​​ട്ടി ന​​ട​​ക്കു​​ക​​യാ​​ണ്.

വാ​​ഹ​​ന​​ങ്ങ​​ള്‍ ചീ​​റി​​പ്പാ​​യു​​മ്പോ​​ള്‍ അ​ഴു​ക്കു വെ​​ള്ളം ദേ​​ഹ​​ത്തേ​​ക്കും മു​​ഖ​​ത്തേ​​ക്കും തെ​​റി​​ക്കു​​ന്ന​​തും പ​​തി​​വാ​​യി. രൂ​​ക്ഷ​​മാ​​യ ദു​​ര്‍​ഗ​​ന്ധം സ​​ഹി​​ച്ച സ​​മീ​​പ​​ത്തെ വ്യാ​​പാ​​രി​​ക​​ള്‍ ഒ​​രു​​മാ​​സ​​മാ​​യി മൂ​​ക്കു പൊ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.


ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ല്‍ ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​നു സ​​മീ​​പ​​മാ​​ണ് യാ​​ത്ര​​ക്കാ​​ര്‍ മാ​​ലി​​ന്യ​​ത്തി​​ല്‍ കു​​ളി​​ക്കു​​ന്ന​​ത്. ഒ​​ന്ന​​ര​​മാ​​സ​​മാ​​യി ഇ​​വി​​ടെ ഓ​​ട ക​​വി​​ഞ്ഞൊ​​ഴു​​കു​​ക​​യാ​​ണ്.

ഇ​​തു​​വ​​ഴി ക​​ട​​ന്നു​​പോ​​കു​​ന്ന​​വ​​ര്‍​ക്ക് മ​​ലി​​ന​​ജ​​ല​​ത്തി​​ല്‍ ച​​വി​​ട്ടാ​​തെ പോ​​കാ​​നാ​​കാ​​ത്ത അ​​വ​​സ്ഥ​​യു​​മാ​​ണ്.​ ക​​ക്കൂ​​സ് മാ​​ലി​​ന്യ​​മു​​ള്‍​പ്പെ​​ടെ​​യാ​​ണ് ഒ​​ഴു​​കു​​ന്ന​​തെ​​ന്ന് വ്യാ​​പാ​​രി​​ക​​ളും യാ​​ത്രക്കാ​​രും പ​​റ​​യു​​ന്നു. വെ​​ള്ളം തെ​​റി​​ച്ചാ​​ല്‍ ശ​​രീ​​ര​​മാ​​കെ ചൊ​​റി​​ച്ചി​​ലുണ്ടാ​​കു​​ന്ന​​താ​​യും പ​​രാ​​തി​​യു​​ണ്ട്.