മുണ്ടക്കയം: പട്ടികവർഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷന്റെ നേതൃത്വത്തിൽ ലോക ആദിവാസിദിനം ആചരിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ്, കെ.വി. വിജയൻ ഐപിഎസ്, പഞ്ചായത്ത് മെംബർമാരായ സിനിമോൾ തടത്തിൽ, സുകുമാരൻ കൊമ്പുകുത്തി, അശോകൻ പതാലിൽ, ഊരുമുപ്പത്തി സിന്ധു പുലിക്കുന്ന്, ദിവാകരൻ കാലായിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.