ഇ​ട​മു​ള-​ത​ല​വ​യ​ലി​ല്‍-​ക​ള​പ്പു​ര​യ്ക്ക​ല്‍ റോ​ഡ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, September 8, 2024 2:33 AM IST
കൊ​ഴു​വ​നാ​ല്‍: കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡി​ലെ ഇ​ട​മു​ള-​ത​ല​വ​യ​ലി​ല്‍-ക​ള​പ്പു​ര​യ്ക്ക​ല്‍ റോ​ഡ് സ്മാ​ര്‍​ട്ടാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച 22 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​പ്രവ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

അ​മ്പ​തു വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഈ ​റോ​ഡിനു ര​ണ്ട​ര മീ​റ്റ​റി​ല്‍ താ​ഴെ മാ​ത്ര​മാ​യി​രു​ന്നു നി​ല​വി​ല്‍ വീ​തി​യു​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​തി​ന​ഞ്ച് സ്ഥ​ല​മു​ട​മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്. ര​ണ്ട് ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കു​പോ​ലും പോ​കു​വാ​ന്‍ വീ​തി​യി​ല്ലാ​തി​രു​ന്ന റോ​ഡാ​ണ് ഇ​പ്പോ​ള്‍ ആ​റ് മീ​റ്റ​ര്‍ വീ​തി​യെ​ടു​ത്ത് ന​വീ​ക​രി​ച്ച​ത്. കൊ​ഴു​വ​നാ​ല്‍-​കാ​ഞ്ഞി​ര​മ​റ്റം റോ​ഡി​നെ​യും പു​ലി​യ​ന്നൂ​ര്‍-​വാ​ഴൂ​ര്‍ റോ​ഡി​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക് റോ​ഡാ​ണി​ത്.


റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി​നി​ന്ന വൈ​ദ്യു​തി​പോ​സ്റ്റു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു തു​ക വൈ​ദ്യു​തി ബോ​ര്‍​ഡി​ല്‍ നി​ക്ഷേ​പി​ച്ച് മാ​റ്റി സ്ഥാ​പി​ച്ചു.

പു​ന​ര്‍​നി​ര്‍​മി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ഴു​വ​നാ​ല്‍ ക​ള​പ്പു​ര​യ്ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ഫ്രാ​ന്‍​സി​സ് ജോര്‍​ജ് എം​പി നി​ര്‍​വ​ഹി​ക്കും.​ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ടത്തും.