വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ കാ​റി​ലെ യാ​ത്രി​ക​ർ​ക്ക് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ൽ
Tuesday, September 17, 2024 5:47 AM IST
പു​തു​പ്പ​ള്ളി: തി​രു​വോ​ണ​നാ​ളി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ കാ​റി​ലെ യാ​ത്രി​ക​ർ​ക്ക് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ൽ.

പ​ന​ച്ചി​ക്കാ​ട് ക്ഷേ​ത്രം – പു​തു​പ്പ​ള്ളി റോ​ഡി​ൽ അ​മ്പാ​ട്ടു​ക​ട​വി​ന​ക്ക​രെ കാ​രോ​ത്തു ക​ട​വി​ലാ​ണ് കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ​ത്. പാ​മ്പാ​ടി വ​ട്ട​മ​ല​പ്പ​ടി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞും മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യു​മു​ൾ​പ്പെ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.


ആ​മ്പ​ൽ വ​സ​ന്തം കാ​ണാ​നെ​ത്തി​യ ആ​ളു​ക​ളും നാ​ട്ടു​കാ​രും ക​ട​വി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​യ​ത്.