മണിമല: സെൻട്രൽ ലൈൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷവും പുതിയ മെംബേഴ്സിന്റെ സ്ഥാനാരോഹണവും വിദ്യാർഥിനികൾക്കുള്ള സൈക്കിൾ വിതരണോദ്ഘാടനവും വിന്നി ഫിലിപ്പ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സിജോ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
പി.സി. ചാക്കോ, ടോമി ഇളംതോട്ടം, ജോർജുകുട്ടി ദേവസ്യ, ടി.വി. വർഗീസ്, ഡെന്നീസ് ദേവസ്യ, ടോം ജോർജ്, തോമസ് ചാക്കോ, വിനോദ് ആന്റണി, ജോർജ് ജോസഫ്, ജോസഫ് ചാക്കോ, സിബി സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.