കർഷക കോൺഗ്രസ് പ്രകടനവും ധർണയും നടത്തി
1454469
Thursday, September 19, 2024 11:31 PM IST
പൂഞ്ഞാർ: വനഭൂമി ഇല്ലാത്ത വില്ലേജ്കളെ, പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഒന്നു ചെയ്തില്ലെന്ന് ആന്റോ ആന്റണി എംപി. കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൂഞ്ഞാർ തെക്കേകര വില്ലേജ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാർ തെക്കക്കര വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. യോഗത്തിനും ധർണയ്ക്കും കർഷക കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ മൂശാരിപറമ്പിൽ അധ്യഷത തവഹിച്ചു.