കിഴപറയാര് കുടുംബാരോഗ്യ കേന്ദ്രത്തിന് ഓക്സിജന്‍ കോണ്‍സൻട്രേറ്ററുകള്‍ ലഭിച്ചു
1580323
Thursday, July 31, 2025 11:43 PM IST
പാലാ: മീനച്ചില്‍ പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രമായ കിഴപറയാര് കുടുംബാരോഗ്യ കേന്ദ്രത്തിന് ഓക്സിജന്‍ കോണ്‍സൻട്രേറ്ററുകള്‍ ലഭിച്ചു. ബ്ളോക്ക് മെംബറുടെ 2025 - 2026 പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്തംഗം ഷിബു പൂവേലിയാണ് അഞ്ച് ഓക്സിജന്‍ കോണ്‍സൻട്രേറ്ററുകള്‍ അനുവദിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മാണി സി. കാപ്പന് എംഎല്‍എ കോണ്‍സൻട്രേറ്ററുകള്‍ കൈമാറി. ളാലം ബ്ളോക്ക് മെംബര്‍ ഷിബു പൂവേലി അധ്യക്ഷത വഹിച്ചു.
മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുക, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ഡോ. ജോസ്ലി ഡാനിയേല്‍, സാജോ പൂവത്താനി, നളിനി ശ്രീധരന്, ടി.ബി. ബിജു, ഷാജി വെള്ളപ്പാട്, ടോമി മാമ്പക്കുളം,മാത്യു വെള്ളാപ്പാട്ട്, വിൻസന്റ് കണ്ടത്തിൽ, സണ്ണി വെട്ടം ,ജിനു വാട്ടപ്പളളി, എബിൻ വാട്ടപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.