ഖാദി ഓണം മേള നാളെ മുതല്‍
1580236
Thursday, July 31, 2025 7:09 AM IST
കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഖാദി ഓണം മേള നാളെ മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും. മേളയില്‍ ജില്ലയിലെ തനതായ ഉത്പന്നങ്ങള്‍ക്കു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈവിധ്യമാര്‍ന്ന ഖാദി തുണിത്തരങ്ങളും ഉണ്ടാകും.
റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കോട്ടണ്‍ കുര്‍ത്തികള്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റുകള്‍ കൂടാതെ ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ നാടന്‍ പഞ്ഞിമെത്തകള്‍, തേന്‍, ചക്കിലാട്ടിയ എളെളണ്ണ, സോപ്പ്, സ്റ്റാര്‍ച്ച് തുടങ്ങിയവ മേളകളിലുണ്ടാവും.
ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ്, ഡിസ്കൗണ്ടിനു പുറമേ ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനകൂപ്പണുകളും ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്.