കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം തുടരുന്നു
1580110
Thursday, July 31, 2025 5:50 AM IST
കുറവിലങ്ങാട്: ഛത്തീസ്ഗഡിൽ സന്യാസിനിമാരെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധകൊടുങ്കാറ്റ് ഉയർത്തി മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർഥടന ഇടവക. ഇടവകയുടെ നേതൃത്വത്തിൽ റാലിയും സമ്മേളനവും നടത്തി.
പ്രസിദ്ധമായ ആലിൻചുവട് സംഭവത്തിന് സാക്ഷ്യം വഹിച്ച സ്ഥലത്താണ് സമ്മേളനം ചേർന്നത്. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനം വലിയ മുന്നറിയിപ്പായി മാറി. ഭരണങ്ങാനത്ത് രൂപതാതലത്തിൽ നടന്ന പ്രതിഷേധ പരിപാടികളിലും ജപമാലയിലും ഇടവകയിൽ നിന്ന് എഴുന്നൂറോളം പേർ പങ്കെടുത്തു.
പ്രതിഷേധ പരിപാടികളിൽ ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ , പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബക്കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം , ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട് എന്നിവർ പ്രസംഗിച്ചു.
ചക്കാമ്പുഴ: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് നീതി വൈകുന്നതില്‍ എകെസിസി ചക്കാമ്പുഴ യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് സണ്ണി കുരിശുമൂട്ടില്‍ അധ്യക്ഷത വഹിച്ച സമ്മേളനം വികാരി ഫാ. ജോസഫ് വെട്ടത്തേല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി തങ്കച്ചന് കളരിക്കല്‍, പി.ജെ. മാത്യു പാലത്താനം, ഫിലിപ്പ് പാലയ്ക്കാക്കുന്നേല്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലില്‍ അടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പാലായില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു.
പാലാ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ്-എം പ്രവര്‍ത്തകര്‍ പാലാ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ് അധ്യക്ഷത വഹിച്ചു.