ഉമ്മന്‍ ചാണ്ടി ജനമനസുകളിലെ കാരുണ്യമുഖം: കെ.സി. ജോസഫ്
1580025
Wednesday, July 30, 2025 7:30 AM IST
ചങ്ങനാശരി: ഉമ്മന്‍ ചാണ്ടി ജനമനസുകളില്‍ കാരുണ്യത്തിന്റെ മുഖമായി പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നുവെന്ന് മുന്‍ മന്ത്രി കെ.സി. ജോസഫ്. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഈസ്റ്റ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെത്തിപ്പുഴ മേഴ്സി ഹോമില്‍ സംഘടിപ്പിച്ച ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു. ജോസി സെബാസ്റ്റ്യന്‍, പി.എസ്. രഘുറാം, പി.എച്ച്. നാസര്‍, ആന്റണി കുന്നുംപുറം, സോബിച്ചന് കണ്ണമ്പള്ളി, ബാബു കുരീത്ര, മോട്ടി മുല്ലശേരി, പി.സി. വര്‍ഗീസ്, സിയാദ് അബ്ദുള്‍ റഹ്മാന്, ജോമി ജോസഫ്, ബാബു രാജേന്ദ്രന്, ജയശ്രീ പ്രഹ്ലാദന്, പി. സുരേഷ്, ബിജു പുല്ലുകാടന്‍, സിസ്റ്റര്‍ സെലിന് എന്നിവര്‍ പ്രസംഗിച്ചു.