ച​ങ്ങ​നാ​ശേ​രി: രാ​സ​ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ​യും, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം മൂ​ലം മ​ക്ക​ളി​ലു​ണ്ടാ​കു​ന്ന സ്വ​ഭാ​വ വ്യ​തി​യാ​ന​ങ്ങ​ളും മാ​ന​സി​ക, ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​നും അ​തി​ല്‍നി​ന്നും അ​വ​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നും രൂ​പീ​ക​രി​ച്ച അ​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ലി​ന്‍സി വ​ലി​യ​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എം.​കെ. പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ണം ന​ട​ത്തും. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബെ​ന്നി സെ​ബാ​സ്റ്റ്യ​ന്‍ ക്ലാ​സ് ന​യി​ക്കും.