സംസ്ഥാന പവർലിഫ്റ്റിംഗ് മത്സരത്തിൽ വെള്ളി മെഡൽ നേടി സുനിത
1580011
Wednesday, July 30, 2025 7:15 AM IST
കോട്ടയം: കോഴിക്കോട് നടന്ന സംസ്ഥാന പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ജില്ലയ്ക്കായി പാമ്പാടി വെള്ളൂർ (7-ാം മൈൽ) വടക്കേക്കര സുനിതാ ചെറിയാൻ വെള്ളി മെഡൽ നേടി. കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി നടത്തിയ ചാന്പ്യൻഷിപ്പിലാണ് ജില്ലയ്ക്ക് അഭിമാനമായി വനിതാ വിഭാഗത്തിൽ തന്റെ ആദ്യ സംസ്ഥാനതല മത്സരത്തിൽതന്നെ സുനിതാ ചെറിയാൻ വെള്ളി മെഡൽ നേടിയത്.
കളത്തിപ്പടിയിലുള്ള സോളമൻസ് ജിമ്മിന്റെ ഉടമകളും ഫിറ്റ്നസ് പരിശീലകരും ദേശീയ പവർലിഫ്റ്റിംഗ് ജേതാക്കളുമായ സോളമൻ തോമസിന്റെയും ക്രിസ്റ്റി സോളമന്റെയും പരിശീലനത്തിലാണ് സുനിത പവർലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുത്തു വിജയിച്ചത്.
സുനിതാ ചെറിയാൻ വാഴൂർ പുളിക്കൽകവല (14-ാം മൈൽ) പുള്ളിയിൽ പരേതരായ മത്തായി ജോസഫ്-ശോശാമ്മ ദന്പതികളുടെ മകളും വെള്ളൂർ (7-ാം മൈൽ) നിതാ ഹോട്ടൽ ഉടമ വടക്കേക്കര പരേതനായ വി.എം. ചെറിയാന്റെ (തങ്കച്ചന്റെ) ഭാര്യയുമാണ്. മക്കൾ: നിതിൻ (യുകെ), നിതാ (എറണാകുളം).