കോ​ട്ട​യം: ലൂ​ര്‍ദി​യ​ന്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ഇ​ന്നാ​രം​ഭി​ക്കും. കോ​ട്ട​യം ലൂ​ര്‍ദ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ബി​ഷ​പ് ചാ​ള്‍സ് ല​വീ​ഞ്ഞ് മെ​മ്മോ​റി​യ​ല്‍ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണു മ​ത്സ​ര​ങ്ങ​ള്‍. 30ല്‍പ​രം ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ല്‍ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൂ​ര്‍ദ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജേ​ക്ക​ബ് വ​ട്ട​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​തോ​മ​സ് പാ​റ​ത്താ​നം, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ആ​ന്‍സ​മ്മ ജോ​സ​ഫ്, സ്‌​കൂ​ള്‍ ട്ര​സ്റ്റി സി​ജോ സൈ​മ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ കോ​ട്ട​യം ലൂ​ര്‍ദ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് സ്‌​കൂ​ളി​നെ നേ​രി​ടും.

ഓ​ഗ​സ്റ്റ് ഒ​ന്നി​നു വൈ​കു​ന്നേ​രം മൂ​ന്നി​നു ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. 6.30നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ വി​ജി​ല​ന്‍സ് ജ​ഡ്ജി കെ.​വി. ര​ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്ത് വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍ കും.

സി​ബി​എ​സ്ഇ​യു​ടെ ഈ ​വ​ര്‍ഷ​ത്തെ ക്ല​സ്റ്റ​ര്‍ ഇ​ല​വ​ന്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ന് വേ​ദി​യാ​യി​രി​ക്കു​ന്ന​ത് ലൂ​ര്‍ദ് സ്‌​കൂ​ളാ​ണ്. എ​ട്ടു ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​യി 124 സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് ഓ​ഗ​സ്റ്റ് 25 മു​ത​ല്‍ 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.