ജില്ലാ ലേലകേന്ദ്രത്തിന്റെയും സസ്യമാര്ക്കറ്റിന്റെയും ശോച്യാവസ്ഥ പരിഹരിക്കും: മോൻസ്
1579720
Tuesday, July 29, 2025 7:45 AM IST
കുറുപ്പന്തറ: കൃഷിവകുപ്പിനു കീഴില്‍ കുറുപ്പന്തറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ലേലകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ വികസന പദ്ധതിക്ക് രൂപം നല്‍കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.
ജില്ലാ ലേലകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുറുപ്പന്തറ സംഘമൈത്രി ആസ്ഥാനത്ത് നടത്തിയ കര്‍ഷക ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ പൊതുതാത്പര്യവും നിര്‍ദേശങ്ങളും മാനിച്ച് ലേല കേന്ദ്രത്തിന്റെ പ്രവര്‍ത്തനസമയത്ത് കൃഷിക്കാര്‍ നല്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ സുരക്ഷിതമായ സംരക്ഷിക്കുന്നതിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറുപ്പന്തറ മാര്‍ക്കറ്റില്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുന്നതിനൊപ്പം ആവശ്യമായ ഫണ്ടും ലഭ്യമാക്കുമെന്ന് എംഎല്‍എ അറിയിച്ചു.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോസഫ് ചിടത്തലം മാര്‍ക്കറ്റ് നവീകരണ രൂപരേഖ അവതരിപ്പിച്ചു. ജില്ലാ ലേലകേന്ദ്ര ആക്ടീവ് ചെയര്മാന് ജോയ് കുഴിവേലി, ചാര്‍ജ് ഓഫീസര്‍ വി.രാജേഷ്, സംഘമൈത്രി ട്രഷറര്‍ ശ്രീനിവാസ്, വിവിധ കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.