കാൻസർ ബോധവത്കരണ സെമിനാറും രോഗനിർണയ ക്യാമ്പും
1579279
Sunday, July 27, 2025 11:24 PM IST
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി വികസനസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി പാരിഷ് ഹാളിൽ കാൻസർ ബോധവത്കരണവും രോഗപരിശോധനയും നടത്തി.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. മാത്യു പുതുമന അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. സുരേഷ് കുമാർ സെമിനാർ നയിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ. മോഹനൻ, പഞ്ചായത്തംഗം ബിജോജി പൊക്കാളശേരിൽ, മണിലാൽ നമ്പൂതിരി, ഫാ. ബിനോയി പടച്ചിറ, വികസനസമിതി പ്രസിഡന്റ് ബാബു ടി. ജോൺ, സെക്രട്ടറി ജോസ് കൊച്ചുപുര തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ടീമിനോടൊപ്പം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മേരിക്വീൻസ് ആശുപത്രി, കൂവപ്പള്ളി ഹോളിക്രോസ് ആശുപത്രി, ഇടക്കുന്നം പൊതുജനാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരും ക്യാമ്പിൽ പങ്കെടുത്തു.
നൂറിൽപരം ആളുകൾ രോഗപരിശോധനയ്ക്ക് വിധേയരായി.