‘വിശപ്പുരഹിതലോകം’ പദ്ധതിക്കു തുടക്കം
1579504
Monday, July 28, 2025 7:18 AM IST
കോട്ടയം: ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ വിശപ്പുരഹിത ലോകം പദ്ധതി ഉദ്ഘാടനം ചെയ്തു. കോട്ടയം ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ഗവര്‍ണര്‍ ജേക്കബ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഡിസ്ട്രിക്ട് ചെയര്മാന് ജോയ് സക്കറിയ അധ്യക്ഷത വഹിച്ചു. മുന്‍ ഗവര്‍ണര്‍ പ്രിന്‍സ് സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് പബ്ലിക് റിലേഷന്‍ ഓഫീസര്‍ എം.പി. രമേഷ് കുമാര്‍, പി.കെ. ആനന്ദക്കുട്ടന്, സാബു ജോസഫ്, ധന്യ ഗിരീഷ്, ശ്രീജാ സുരേഷ്, ഷാജിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തെരഞ്ഞെടുത്ത 100 കുടുംബങ്ങള്‍ക്കാണ് ഇന്ന് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തത്.