അരുവിത്തുറ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
1579532
Monday, July 28, 2025 11:21 PM IST
അരുവിത്തുറ: അരുവിത്തുറ ലയൺസ് ക്ലബ് 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും പുതിയ മെംബർമാരെ ചേർക്കലും നടത്തി. വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെംബർമാരെ ചേർക്കലും ജോയി തോമസ് പൗവത്ത് നിർവഹിച്ചു. ഈ വർഷം പത്ത് സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടാണ് പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നത്.
ക്ലബ് പ്രസിഡന്റായി മനേഷ് ജോസ് കല്ലറക്കൽ, സെക്രട്ടറിയായി റ്റിറ്റോ മാത്യു തെക്കേൽ, അഡ്മിനിസ്ട്രേറ്ററായി പ്രിൻസൺ ജോർജ് പറയൻകുഴിയിൽ, ട്രഷററായി സ്റ്റാൻലി മാത്യു തട്ടാംപറമ്പിൽ എന്നിവർ സ്ഥാനമേറ്റെടുത്തു.
കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാന ത്തിൽ ലയൺസ് 318 ബി ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത്, ഡയറക്ടർ ബോർഡ് അംഗം പ്രഫ. റോയി തോമസ് കടപ്ലാക്കൽ, ലീനു കെ. ജോസ് എന്നിവരെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ജോയി തോമസ് പൗവത്തും ചേർന്ന് ആദരിച്ചു.