എച്ച്ഡിഎസ് ജീവനക്കാരെ സ്ഥിരപ്പെടുത്തും: തിരുവഞ്ചൂർ
1579733
Tuesday, July 29, 2025 7:45 AM IST
ഗാന്ധിനഗർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ ഗവൺമെന്റ് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി ജീവനക്കാരെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകി സ്ഥിരപ്പെടുത്തുമെന്ന് . പറഞ്ഞു. കെജിഎച്ച്ഡിഎസ് എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി ) 14-ാം വാർഷിക സമ്മേളനം മെഡിക്കൽ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു. എസ്. സുധാകരൻ നായർ, പി.സി. അനിൽ, എസ്. രാജീവ്, വി. രാജേഷ്, ജസ്റ്റിൻ ജോസഫ്, സാബു മാത്യു, രാജശ്രീ എന്നിവർ പ്രസംഗിച്ചു.