ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് എതിരേയുള്ള ആക്രമണം അവസാനിപ്പിക്കണം
1579718
Tuesday, July 29, 2025 7:45 AM IST
കടുത്തുരുത്തി: ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരേയുള്ള സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം അവസാനിപ്പിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രഫ.സി.എ. അഗസ്റ്റിന്, സിറിയക്ക് പാലാക്കാരന്, ജോര്‍ജ് മരങ്ങോലി, അനില്‍ കാട്ടാത്തുവാലയില്‍, പാപ്പച്ചന് വാഴയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി: കള്ളക്കേസെടുത്ത് കന്യാസ്ത്രീകളെ ജയിലിടച്ച സംഘപരിവര്‍ നടപടിയില്‍ കേരളാ കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം സഖറിയാസ് കുതിരവേലില്‍ പ്രതിഷേധിച്ചു.
ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരേയുള്ള സംഘ പരിവാര്‍ സംഘടനകളുടെ ആക്രമണം അവസാനിപ്പിക്കണമെന്നും ഇത്തരം നീചപ്രവൃത്തികളില്നിന്നുസംഘടന പിന്തിരയണണെന്നും അദേഹം ആവശ്യപ്പെട്ടു.