കുറവിലങ്ങാട് ബാലഭവൻ റോഡ്: എംഎൽഎഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ലഭ്യമാക്കുമെന്ന് പഞ്ചായത്തംഗം
1579534
Tuesday, July 29, 2025 12:21 AM IST
കുറവിലങ്ങാട്: പഞ്ചായത്തിലെ പള്ളിത്താഴെ-ബാലഭവൻ-കടുവാക്കുഴി റോഡ് യാത്രായോഗ്യമാക്കുന്നതിന് എംഎൽഎ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പഞ്ചായത്തംഗം ജോയ്സ് അലക്സ് ആശാരിപറമ്പിൽ പറഞ്ഞു.
ആസ്തി വികസനഫണ്ടിൽനിന്ന് 15 ലക്ഷം രൂപ അനുവദിച്ചതായാണ് മോൻസ് ജോസഫ് എംഎൽഎ ജില്ലാ അധികൃതരെ അറിയിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച കത്ത് ജില്ലാ, ബ്ലോക്ക് അധികാരികൾക്ക് നൽകിയിട്ടുണ്ട്.
ബാലഭവൻ റോഡിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിൽ കുഴിയെടുത്തതോടെയാണ് നാടിന് നരകയാതന ആരംഭിച്ചത്. റോഡ് കണ്ടാൽ ആരും പ്രതിഷേധിച്ചുപോകുന്ന സ്ഥിതിയാണ്.