സ്റ്റോപ്പുകളിൽ നിർത്താത്ത ബസുകൾക്കെതിരേ നടപടി
1579511
Monday, July 28, 2025 7:38 AM IST
ഏറ്റുമാനൂർ: സ്റ്റോപ്പുകളിൽ നിർത്താത്ത സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കെതിരേ കർശന നടപടിയെന്ന് ആർടിഒ. ഐസിഎച്ച്, അമലഗിരി ബികെ കോളജ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്റ്റോപ്പുകളിൽ ബസുകൾ നിർത്തണമെന്ന് കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ ജില്ലാ വികസനസമിതി യോഗത്തിൽ ടി.വി. സോണി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആർടിഒയുടെ പ്രതികരണം.
അതിരമ്പുഴ നാല്പാത്തിമലയിൽ വർഷങ്ങൾക്കു മുമ്പ് പൂർത്തീകരിച്ച വാട്ടർ ടാങ്ക് പ്രവർത്തന സജ്ജമാക്കുക, ഓണംതുരുത്ത് ജംഗ്ഷനിൽ ബസ്സ്റ്റോപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ആഞ്ഞിലി മരം വെട്ടിമാറ്റുക, ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുക തുടങ്ങി ടി.വി. സോണി ഉന്നയിച്ച മറ്റു വിഷയങ്ങളിലും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കു കളക്ടർ നിർദേശം നൽകി.