ചെമ്മനംപടി മാലിയിൽ വീടിനു ചുറ്റും വെള്ളം കയറി; വീട്ടുകാർ ദുരിതത്തിൽ
1579499
Monday, July 28, 2025 7:18 AM IST
ഗാന്ധിനഗർ: കാലവർഷത്തെത്തുടർന്ന് വീടിനു ചുറ്റം വെള്ളം കയറി. കോട്ടയം നഗരസഭയിലെ കുമാരനല്ലൂർ ഡി വിഷനിൽപ്പെട്ട ചെമ്മനംപടി മാലി പ്രദേശത്താണ് വെള്ളം കയറി വീട്ടുകാർ ദുരിതത്തിലായിരിക്കുന്നത്. പാടശേഖരത്താണ് വീടു വച്ചിരിക്കുന്നത്. അതിനാൽ മഴക്കാലം തുടങ്ങുന്പോ ഴേ ഇവിടെ വെള്ളം കയറും. വീടിനു പുറത്തിറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണ്. വെള്ളത്തിൽ നീന്തി വേണം റോഡിലെത്താൽ.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വീടിനു ചുറ്റും വെള്ളം കയറിയിരിക്കുകയാണ്. തൂണ് വാർത്ത് അതിനു മുകളിൽ വീടുവച്ചവരുടെ വീടിനടിയിൽ വെള്ളമാണ്. മുമ്പ് നിരവധി വീട്ടുകാർ ഇവിടെ ഉണ്ടായിരുന്നു. കാലവർഷത്തിൽ വെള്ളം കയറുന്നതിനാൽ പലരും വീട് ഉപേക്ഷിച്ച് പോയി.കുട്ടികളടക്കമുള്ള കുടുംബാഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. നിലവിൽ ഇവരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്.
ഇനിയും മഴ തുടർന്നാൽ ഇവർക്ക് ദുരിതാശ്വാസക്യാന്പിൽ പോകുകയേ നിവൃത്തിയുള്ളു. അതേസമയം ഈ വീടുകൾക്ക് മുൻ വശത്തുകൂടി കടന്നുപോകുന്ന റോഡിൽ ചളി നിറഞ്ഞ് യാത്ര ദുരിതമായി. മാലി ഭാഗത്ത് നിന്നും സംക്രാന്തിക്കും ചെമ്മനം പടിക്കും പോകുന്ന റോഡാണിത്. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത വിധം ചെളിയാണ് റോഡിലുള്ളത്.