കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം
1579530
Monday, July 28, 2025 11:21 PM IST
കത്തോലിക്ക കോണ്‍ഗ്രസ്
പാലാ: ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍. രണ്ടു കന്യാസ്ത്രീകളെ നിയമവിരുദ്ധമായി ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ കത്തോലിക്ക കോണ്‍ഗ്രസ് പാലായില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ പ്രതിഷേധ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കലെ ധര്‍ണയില്‍ ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, പാലാ നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, ആന്‍സമ്മ സാബു, ജോയി കണിപറമ്പില്‍, ജോണ്സണ് ചെറുവള്ളി, ടോമി കണ്ണീറ്റുമാലില്‍, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ക്ലിന്റ് അരീപ്ലാക്കല്‍, ജോസഫ് ചീനോത്തുപറമ്പില്‍, ബേബിച്ചന് അഴിയാത്ത്, ജോയി ചന്ദ്രന്‍കുന്നേല്‍, ജോര്‍ജ് തൊടുവിനാല്, ബെല്ലാ സിബി, ലൈസമ്മ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ: ഛത്തീസ്ഗഡില്‍ അന്യായമായി രണ്ട് കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ സംഭവം മനുഷ്യത്വരഹിതമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ളാലം പഴയ പള്ളി യൂണിറ്റ്. എത്രയും വേഗം കന്യാസ്ത്രീകളെ മോചിപ്പിച്ച് ഭരണകൂടം മാപ്പുപറയണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജേഷ് പാറയില്‍ അധ്യക്ഷത വഹിച്ച യോഗം ഡയറക്ടര്‍ ഫാ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ആലഞ്ചേരി, ഫാ. ആന്റണി നങ്ങാപറമ്പില്‍, ഫാ. സ്കറിയ മേനാംപറമ്പില്‍, ജോഷി വട്ടക്കുന്നേല്‍, തങ്കച്ചന് കാപ്പന്, ലിജോ ആനിത്തോട്ടം, സജീവ് കണ്ടത്തില്‍, ഗ്രേസി പുളിക്കല്‍, ഗ്രേസി കിഴക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെമ്മലമറ്റം: കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത നടപടി ഇന്ത്യന്‍ മതേതരത്വത്തിനേറ്റ മുറിവാണെന്ന് എകെസിസി ചെമ്മലമറ്റം യൂണിറ്റ്. ഭാരതത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ക്രൈസ്തവ മിഷനറിമാര്‍ നല്കിയ സംഭാവനകള്‍ മറക്കുന്നത് വേദനാജനകമാണെന്ന് യോഗം പാസാക്കിയ പ്രമേയം കുറ്റപ്പെടുത്തി. പ്രസിഡന്റ് ബെന്നി കിണറ്റുകര അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, സോജന് ആലക്കപള്ളിയില്, ജോസ് വെള്ളൂക്കുന്നേല്‍, ജോസ് കണ്ണാട്ടുകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ്എംവൈഎം
പാലാ: മനുഷ്യക്കടത്തെന്ന വ്യാജ ആരോപണം ഉന്നയിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് പാലാ രൂപത എസ്എംവൈഎം. ജനാധിപത്യ രാജ്യത്തിന് ഇത് നാണക്കേടാണ്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും വേട്ടയാടലിന്റെയും ഒടുവിലത്തെ ഉദാഹരണമാണിത്. വ്യാജക്കേസ് പിന്‍വലിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്എംവൈഎം പ്രതിഷേധയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍ അധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ഉദ്ഘാടനം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി റോബിന് താന്നിമല, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ നവീന സിഎംസി, വൈസ് പ്രസിഡന്റ് ബില്‍ന സിബി, ജോസഫ് തോമസ്, ബെനിസണ്‍ സണ്ണി, ജിസ്മി ഷാജി, എഡ്വിന് ജെയ്സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള കോൺഗ്രസ്
പാലാ: ഛത്തീസ്ഗഡില്‍ വ്യാജ കുറ്റാരോപണം നടത്തി അറസ്റ്റു ചെയ്ത കന്യാസ്ത്രീകളെ ജയില്‍ മോചിതരാക്കണമെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, തോമസ് ഉഴുന്നാലില്‍, തങ്കച്ചന് മണ്ണൂശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂത്ത് ഫ്രണ്ട്
കുറവിലങ്ങാട്: ഛത്തീസ്ഗഡിൽ അകാരണമായി രണ്ട് മലയാളി സന്യാസിനിമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും സമ്മേളനവും നടത്തി. ടൗണിൽ നടത്തിയ റാലിക്ക് കേരള കോൺഗ്രസ്, യൂത്ത് ഫ്രണ്ട് ഭാരവാഹികൾ നേതൃത്വം നൽകി. സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപദേഷ്ടാവ് തോമസ് കണ്ണന്തറ, മാഞ്ഞൂർ മോഹൻകുമാർ, സനോജ് മിറ്റത്താനി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സിജു പാറയിടിക്കിൽ, ജോസ്മോൻ മാളിയേക്കൽ, കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പള്ളി, ജയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ്-എം
എലിക്കുളം: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേരള കോൺഗ്രസ്-എം എലിക്കുളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന സ്റ്റിയറിയിംഗ് കമ്മിറ്റിയംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി കപ്പിലുമാക്കൽ അധ്യക്ഷത വഹിച്ചു. തോമസുകുട്ടി വട്ടയ്ക്കാട്ട്, അവിരാച്ചൻ കോക്കാട്ട്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ഷൈസ് കോഴിപൂവനാനിക്കൽ, ജൂബിച്ചൻ ആനിത്തോട്ടം, സോവി കാഞ്ഞമല, സിനി ജോയി, വിൽസൺ പതിപ്പള്ളി, സുശീലൻ പണിക്കർ, മഹേഷ് ചെത്തിമറ്റം, സെൽവി വിൽസൺ, മോൻസി വളവനാൽ, ജോസഫ് കൊല്ലംപറമ്പിൽ, ജോമോൻ കൊല്ലംകൊമ്പിൽ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ്
പാലാ: കന്യാസ്ത്രീകളെ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ചത് രാജ്യത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗം. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു.
ആം ആദ്മി പാർട്ടി
പാലാ: മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരേ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജേക്കബ് തോപ്പില്‍ അധ്യക്ഷത വഹിച്ചു. രാജു താന്നിക്കല്‍, റോയി വെള്ളരിങ്ങാട്ട്, ജോയി കളരിക്കല്‍, സിബി വരിക്കാനിക്കല്‍, ജോണി ഇലവനാല്‍, ജൂലിയസ് കണിപ്പിള്ളി, ജോജോ കണ്ണകുളം എന്നിവര്‍ പ്രസംഗിച്ചു.
പുഞ്ഞാര്‍: ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഭരണകൂട ഭീകരതയില്‍ ആം ആദ്മി പാര്‍ട്ടി പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷിബി ജേക്കബ് കളപ്പുരക്കല്‍പറമ്പിൽ അധ്യക്ഷത വഹിച്ചു. ജിമ്മിച്ചന്‍ തകിടിയില്‍, ജെസി കുര്യാക്കോസ്, ജോസ്കുഞ്ഞ് കാരക്കാട്ട്, ഷാജു ജോസ് തറപ്പേല്‍, പി.കെ. ബാലകൃഷ്ണന്, ടോമി പന്തലാനി എന്നിവര്‍ പ്രസംഗിച്ചു.