കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കു പരിക്ക്
1579727
Tuesday, July 29, 2025 7:45 AM IST
ചങ്ങനാശേരി: പെരുന്നയില്‍ കെഎസ്ആര്‍സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കു പരിക്കേറ്റു. സമീപത്തെ ഹോട്ടലില്‍നിന്നു പുറത്തേക്കിറങ്ങി എംസി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോയില്‍ തിരുവല്ല ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പുറത്തേക്കു തെറിച്ചുവീണ ഓട്ടോറിക്ഷ ഡ്രൈവര്‍ നെടുമുടി പൊങ്ങ മുല്ലശേരിയില്‍ ബിബിന്‍ ഗുരുതര പരിക്കേറ്റു. ഓട്ടോ റോഡിന്റെ എതിര്‍വശത്തേക്ക് നിരങ്ങിപ്പോവുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. പരിക്കേറ്റ ബിബിനെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.