വിശുദ്ധ അല്‍ഫോന്‍സാമ്മ സമൂഹത്തിനു മാതൃക: ഡോ. എന്‍. ജയരാജ്
1579516
Monday, July 28, 2025 7:38 AM IST
ചങ്ങനാശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം പൊതുസമൂഹം മാതൃകയാക്കണമെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്. വിശുദ്ധ അല്‍ഫോന്‍സാമ്മ സന്യാസ വ്രതം സ്വീകരിച്ച ചങ്ങനാശേരി സെന്റ് ജോസഫ് ക്ലാരിസ്റ്റ് കോണ്‍വെന്റിലെ സെന്റ് വിന്‍സെന്റ് പുവര്‍ ഹോമില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിശുദ്ധ അല്‍ഫോന്‍സാ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കുഞ്ഞുമോന് തുമ്പൂങ്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.ജെ. ലാലി, സൈബി അക്കര, കെ.എസ്. ആന്റണി, ഔസേപ്പച്ചന് ചെറുകാട്, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന് പുത്തന്‍പറമ്പില്‍, ഷാജി മരങ്ങാട്, ടോം കായിത്തറ, ലാലിമ്മ ടോമി, റോണി കുരിശുംമൂട്ടില്‍, സിസ്റ്റര്‍ ആന്‍സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.