കുടുംബശ്രീ മാ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു
1579541
Tuesday, July 29, 2025 12:21 AM IST
കൊടുങ്ങൂർ: വാഴൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ മാ കെയർ സെന്റർ വാഴൂർ ഗവൺ മെന്റ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സ്മിതാ ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി ആദ്യവില്പന നടത്തി.
സിഡിഎസ് അംഗവും സംരംഭകയുമായ ഷേർലി ബാബുവിന്റെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവർത്തനം. സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദു രാമർ, ഹെഡ്മിസ്ട്രസ് എം. മിനി, പിടിഎ വൈസ് പ്രസിഡന്റ് ബിന്ദു അനിൽ, വി. അനുപമ, സി.കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു.