കാപ്പ ചുമത്തി ജയിലിലടച്ചു
1579730
Tuesday, July 29, 2025 7:45 AM IST
കുമരകം: കുമരകം പോലീസ് സ്റ്റേഷനിലും വിവിധ ജില്ലകളിലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുമരകം സ്വദേശിയായ യുവാവിനെ ജയിലിലടച്ചു. കവണാറ്റിന്‍കര ശരണാലയം സച്ചു ചന്ദ്രനെ (27)യാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്.
ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ജോണ്‍ വി. സാമുവലാണ് നടപടിയെ ടുത്തതെന്ന് കുമരകം എസ്എച്ച്ഒ കെ. ഷിജി പറഞ്ഞു.