എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണം: സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍
1579197
Sunday, July 27, 2025 6:37 AM IST
കോട്ടയം: സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ എയ്ഡ്സ് ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂത്ത്ഫെസ്റ്റ് സംഘടിപ്പിക്കും. 17 -25 പ്രായമുള്ള സ്ത്രീ-പുരുഷ, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കായി മാരത്തണ്‍ മത്സരം, എട്ട്, ഒമ്പത്, 11 ക്ലാസുകാര്‍ക്കു ക്വിസ് മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്.
രണ്ടുപേര്‍ ഉള്‍പ്പെടുന്ന ഒരു ടീമായി ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ക്വിസ് മത്സരം ഓഗസ്റ്റ് രണ്ടിനു രാവിലെ 10.30 മുതല്‍ കോട്ടയം കളക്ടറേറ്റിലെ തൂലിക കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
മാരത്തണ്‍ മത്സരം (റെഡ് റണ്‍) അഞ്ചിന് കോട്ടയം സിഎംഎസ് കോളജില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 31നകം പങ്കെടുക്കുന്നവരുടെ പേരും സ്ഥാപനത്തിന്റെ പേരും വാട്സ്ആപ്പ് ചെയ്തു രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 9496109189.