എംഡിഎംഎയുമായി യുവാവ് പിടിയില്‍
1579506
Monday, July 28, 2025 7:18 AM IST
മണര്‍കാട്: എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം കൊണ്ടോട്ടി ചെങ്ങോടന്‍ വീട്ടില്‍ അബ്ദുള്ള ഷഹാസ് (31) ആണ് മണര്‍കാടി പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 13.64 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
മണര്‍കാടുള്ള ബാര്‍ ഹോട്ടലില്‍ ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സബ്ഇന്‍സ്പെക്ടര്‍ സജീറിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം ഹോട്ടലില്‍ മുറിയെടുത്ത താമസിച്ചിരുന്ന ആളെ ചോദ്യം ചെയ്യുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സിപ്ലോക് കവറുകളിലാക്കി സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തുകയുമായിരുന്നു. ഇയാള്‍ക്കെതിരേ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.