റവ.ഡോ. നിരപ്പേല്‍ അവാർഡ് ആര്. ജയശ്രീക്ക്
1579079
Sunday, July 27, 2025 5:09 AM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജും നിരപ്പേൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. നിരപ്പേല്‍ അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ-2025ന് പൂഞ്ഞാര്‍ എസ്എംവി ഹയർ സെക്കന്‍ഡറി പ്രിന്‍സിപ്പൽ ആർ. ജയശ്രീ അർഹയായി.
പ്രശസ്തി പത്രവും 10001 രൂപയും അടങ്ങുന്ന പുരസ്കാരം 29ന് രാവിലെ 10.30ന് സെന്റ് ആന്റണീസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മോണ്‍സിഞ്ഞോര്‍ ഫാ. ജോർജ് ആലുങ്കല്‍ സമർപ്പിക്കും.
സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഹയർ സെക്കൻഡറി സ്കൂ ൾ അധ്യാപകര്‍ക്കാണ് എല്ലാവർഷവും അവാർഡ് നൽകുന്നത്. പെരുവ ന്താനം സെന്റ് ആന്റണീസ് കോളജ് ചെയർമാൻ ബെന്നി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്, കോളജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, ജോസ് ആന്റണി, ജസ്റ്റിൻ ജോസ്, ഷിബിൻ സെബാസ്റ്റ്യൻ, ബിബിൻ പയസ് എന്നിവർ പങ്കെടുത്തു.