ലൂര്‍ദിയന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് 29 മുതൽ
1579085
Sunday, July 27, 2025 5:09 AM IST
കോട്ടയം: ലൂര്‍ദിയന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് 29ന് ആരംഭിക്കും. ലൂര്‍ദ് പബ്ലിക് സ്കൂളിലെ ബിഷപ് ചാള്‍സ് ലവീഞ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍. 20-ാമത് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 30ല്‍ അധികം ടീമുകള്‍ പങ്കെടുക്കും.
29ന് ഉച്ചകഴിഞ്ഞ് രണ്ടിനു ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് വട്ടക്കാട്ട് അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഫാ. തോമസ് പാറത്താനം, പിടിഎ പ്രസിഡന്റ് എസ്. ഗോപകുമാര്‍, വൈസ്പ്രിന്‍സിപ്പല്‍ ആന്‍സമ്മ ജോസഫ്, സ്കൂള്‍ ട്രസ്റ്റി സിജോ സൈമണ്‍ എന്നിവര്‍ പ്രസംഗിക്കും. ഓഗസ്റ്റ് ഒന്നിന് ഉച്ചകഴിഞ്ഞു മൂന്നിന് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. രാത്രി 6.30നു നടക്കുന്ന സമാപനസമ്മേളനം ജില്ലാ വിജിലന്‍സ് ജഡ്ജി കെ.വി. രജനീഷ് ഉദ്ഘാടനം ചെയ്തു വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സിബിഎസ്ഇ ക്ലസ്റ്റര്‍ ഇലവന് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് ലൂര്‍ദ് സ്കൂള്‍ വേദിയാകും. എട്ട് ജില്ലകളില്‍നിന്നായി 124 സ്കൂളുകളില്‍നിന്നുള്ള ടീമുകള്‍ 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ലൂര്‍ദ് സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് വട്ടക്കാട്ട്, വൈസ് പ്രിന്‍സിപ്പൽ ആന്‍സമ്മ ജോസഫ്, കായികാധ്യാപകരായ മെറി റോസ് മാത്യു, മെവിന്‍ സജി, അമല്‍ സി. ജോര്‍ജ് എന്നിവര്‍ പറഞ്ഞു.