ലഹരി വസ്തുക്കളുമായി ആസാം സ്വദേശികള്‍ പോലീസ് പിടിയില്‍
1579508
Monday, July 28, 2025 7:38 AM IST
ഗാന്ധിനഗര്‍: ലഹരിവസ്തുക്കളുമായി ആസാം സ്വദേശികള്‍ പോലീസ് പിടിയില്‍. കഞ്ചാവും ബ്രൗണ്‍ ഷുഗറും വില്പന നടത്തിവന്നിരുന്ന ആസാം സ്വദേശികളായ ആരിജ് അഹമ്മദ്, ജാഹിര്‍ ഹുസൈൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
അങ്ങാടിപ്പള്ളി ഭാഗത്ത് നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളുടെ പക്കല്‍നിന്നും 275.63 ഗ്രാം കഞ്ചാവും 0.58 ഗ്രാം ബ്രൗണ്‍ ഷുഗറും കണ്ടെടുത്തിട്ടുണ്ട്.