ലോഗോ പ്രകാശനം
1579081
Sunday, July 27, 2025 5:09 AM IST
പൊൻകുന്നം: ഓഗസ്റ്റ് 27 മുതൽ 31 വരെ പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് നടത്തുന്ന 18-ാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ മേൽശാന്തി പെരുന്നാട്ടില്ലം മനോജ് നമ്പൂതിരി പ്രകാശനം നടത്തി.
ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ഡി. യദുകൃഷ്ണൻ, ഗണേശോത്സവ സമിതി അധ്യക്ഷൻ കെ.ജി. കണ്ണൻ, ചെയർമാൻ ടി.ജി. സത്യപാൽ, ജനറൽ കൺവീനർ ജി. ഹരിലാൽ, എസ്. അക്ഷയ്, അജി പടിയപ്പള്ളിൽ, ബി.ജി. പ്രസാദ്, രാജേന്ദ്രൻ ചിറക്കടവ്, നിതിൻ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.