സുകൃതപഥം എൽഡേഴ്സ് മീറ്റ്; ലോഞ്ചിംഗ് വീഡിയോ പ്രകാശനം ചെയ്തു
1579265
Sunday, July 27, 2025 12:30 PM IST
കോട്ടയം : എകെസിസി ചക്കാമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സുകൃതപഥം എൽഡേഴ്സ് മീറ്റ് 2025 ന്റെ ലോഞ്ചിംഗ് വീഡിയോ പ്രകാശനം ചെയ്തു.
എകെസിസി രൂപതാ ഡയറക്ടർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ പ്രകാശനം നിർവഹിച്ച യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സണ്ണി കുരിശുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
വികാരി ഫാ.ജോസഫ് വെട്ടത്തേൽ, കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തുവാൻ, യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ കളരിക്കൽ, യൂണിറ്റ് ട്രഷറർ പി.ജെ. മാത്യു പാലത്താനം തുടങ്ങിയവർ പ്രസംഗിച്ചു.
ഓഗസ്റ്റ് ഒമ്പതിന് നടക്കുന്ന സുകൃതപഥം എൽഡേഴ്സ് മീറ്റിൽ ഇടവകയിലെ 80 വയസിന് മുകളിൽ പ്രായമുള്ള നൂറുപേരെ ആദരിക്കും.