ഹരിതകര്‍മസേനാംഗങ്ങളുടെ മക്കളെ അനുമോദിച്ചു
1579505
Monday, July 28, 2025 7:18 AM IST
കോട്ടയം: ഹരിതകര്‍മസേനയുടെ സേവന മികവാണ് ദേശീയ ശുചിത്വറാങ്കിംഗില് മുന്നേറാന്‍ കേരളത്തെ സഹായിച്ചതെന്ന് മന്ത്രി വി.എന്‍. വാസവന്. തെള്ളകം ചൈതന്യ പാസ്റ്റല്‍ സെന്ററില്‍ ഹരിതകര്‍മസേന അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുളള ക്ലീന്‍ കേരള കമ്പനിയുടെ ആദരവും കാഷ്പ്രൈസ് വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി അജയന് കെ. മേനോന് അധ്യക്ഷത വഹിച്ചു.