മോഷണം: രണ്ടു പേർകൂടി അറസ്റ്റിൽ
1579171
Sunday, July 27, 2025 6:31 AM IST
കുമരകം: കുമരകം, തിരുവാർപ്പ് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തി വന്ന സംഘത്തിലെ രണ്ടു പേർ കൂടി കുമരകം പോലീസിന്റെ പിടിയിലായി.
പശ്ചിമബംഗാൾ സ്വദേശികളായ മോഷണസംഘത്തിലെ രണ്ടു പേരേയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ബസുരിയ നോർത്ത് പർഗാനാസ് ജില്ലക്കാരനായ ഷബീർ ( 24 ), കൽക്കട്ട സൗത്ത് 24 പർഗാനാസ് സ്വദേശി എസ്.കെ. മുഹമ്മദ് സുമോൻ ( 29 ) എന്നിവരാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്.
സംഘാംഗമായ മുഹമ്മദ് ഷംസുൾ ഷെയ്ഖ് ഖാനെ കഴിഞ്ഞദിവസം ഇല്ലിക്കൽ കവലക്കു സമീപത്തുനിന്നു കുമരകം പോലീസ് പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ കുമരകം പുതിയകാവിലുള്ള പൂട്ടിക്കിടന്ന വീട്, കഴിഞ്ഞ മാർച്ചിൽ തുമ്പേക്കളം സെന്റ് മേരീസ് ചാപ്പൽ, നാഷണാന്ത്ര ക്ഷേത്രം, പള്ളിച്ചിറ ഗുരുമന്ദിരം എന്നിവിടങ്ങളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഷബീറിനെ തൃശൂർ ചേർപ്പിൽനിന്നും സുമോനെ കൊടുങ്ങല്ലൂരിൽനിന്നുമാണ് പിടികൂടിയത്.