മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയില്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ് ആരംഭിച്ചു
1579535
Tuesday, July 29, 2025 12:21 AM IST
മരങ്ങാട്ടുപിള്ളി: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയില്‍ ആരംഭിച്ച വെറ്ററിനറി സര്‍ജറി യൂണിറ്റ് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ പാലോലില്‍ അധ്യക്ഷത വഹിച്ചു.
എല്ലാ തിങ്കളാഴ്ചകളിലും വെറ്ററിനറി സര്‍ജറി യൂണിറ്റ് മരങ്ങാട്ടുപിള്ളിയില്‍ പ്രവര്‍ത്തിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള വന്ധ്യംകരണം ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ നടത്തും. മൃഗാശുപത്രിയില്‍ നേരിട്ടെത്തിയോ 1962 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയോ ശസ്ത്രക്രിയകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോണ്സണ് പുളിക്കീല്‍, പഞ്ചായത്തംഗങ്ങളായ തുളസീദാസ് അമ്പലത്താംകുഴി, സിറിയക് വേലിക്കെട്ടേല്‍, നിര്‍മല ദിവാകരന്, ലിസി ജോര്‍ജ്, സലിമോള്‍, ജോസഫ് എന്നിവര്‍ പങ്കെടുത്തു.