അല്‍ഫോൻസാ തീര്‍ഥാടനം: ദീപശിഖ-ഛായാചിത്ര പ്രയാണം സംഘടിപ്പിച്ചു
1579722
Tuesday, July 29, 2025 7:45 AM IST
ചങ്ങനാശേരി: മുപ്പത്തിയേഴാമത് അല്‍ഫോൻസാ തീര്‍ഥാടനത്തിന് ഒരുക്കമായി ദീപശിഖാ - ഛായാചിത്ര പ്രയാണം സംഘടിപ്പിച്ചു. ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍നിന്നാരംഭിച്ച പ്രയാണം വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ദീപം തെളിച്ച് മിഷന് ലീഗ് ഡയറക്ടര്‍ ഫാ. ജോസഫ് കുറശേരിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
മേഖലയിലെ വിവിധ ശാഖകളിലെ സ്വീകരണത്തിനുശേഷം പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ പ്രയാണം സമാപിച്ചു. സിസ്റ്റര്‍ കാര്‍മല്‍ എഫ്സിസി, സ്റ്റാനി തൈപ്പറമ്പില്‍, കെ.പി. മാത്യു, ജോണ്സണ് കാഞ്ഞിരക്കാട്, ജോണ്സണ് പെരുമ്പായില്‍, ജോസുകുട്ടി കുട്ടംപേരൂര്‍, ടിന്റോ സെബാസ്റ്റ്യന്‍, ദിവ്യ മരിയ ജയിംസ്, സണ്ണി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഹയാ ടോജി, ജാനാ എലിസബത്ത് രാജ്, ജയ്സണ്‍ അറയ്ക്കല്‍, സേവ്യര്‍ കന്യാകോണില്‍, ഡോ. ആന്റണി മാത്യു എന്നിവര്‍ നേതൃത്വം നല്കി.