ഓപ്പറേഷന് വിജയ് അനുസ്മരണവും കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരവും
1579724
Tuesday, July 29, 2025 7:45 AM IST
തൃക്കൊടിത്താനം: നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തൃക്കൊടിത്താനം യൂണിറ്റ് ഓപ്പറേഷന് വിജയ് ദിവസ്് അനുസ്മരണം നടത്തി. സമ്മേളനത്തിൽ 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ സേവനം ചെയ്ത 70 സൈനികര്‍ക്ക് ആദരവും നല്കി. പ്രസിഡന്റ് ജോസഫ് പി. തോമസ് അധ്യക്ഷത വഹിച്ച പിആര്‍ഒ എം.ടി. ആന്റണി ഉദ്ഘാടനം ചെയ്തു. 1969 ഇന്ത്യ-പാക് യുദ്ധത്തില്‍ വീരചക്ര ലഭിച്ച കെ.ജി. ജോര്‍ജ് യോദ്ധാക്കളെ ആദരിച്ചു.
അഖിലേന്ത്യ ട്രഷറര്‍ ഡി. മാത്യൂസ്, സംസ്ഥാന അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ചാക്കോ ആന്റണി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം. ബാബു, മീഡിയ സെക്രട്ടറി ടി.ആര്. മനോഹരന്, ഫാമിലി അസോസിയേഷന് പ്രസിഡന്റ് ജാന്‍സി ചാക്കോ, ട്രഷറര്‍ ലിസമ്മ ജിമ്മി, എം.എം. മാത്യു, സാബു മാറാട്ടുകളം എന്നിവര്‍ പ്രസംഗിച്ചു.