മാർ ആഗസ്തീനോസ് കോളജിൽ ഇലക്ട്രോണിക്സ് അസോസിയേഷന് പ്രവർത്തനോദ്ഘാടനം
1579277
Sunday, July 27, 2025 11:24 PM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് ഇലക്ട്രോണിക്സ് അസോസിയേഷന് പ്രവര്‍ത്തനം ആരംഭിച്ചു. ദുബായ് ഹബീബ് ഇന്റര്‍നാഷണല്‍ ബാങ്ക് ഐടി ഓഫീസറും പൂര്‍വവിദ്യാര്‍ഥിയുമായ ഹാമില്‍ ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികളുടെ പ്രോജക്ട് ഡെമോണ്‍സ്ട്രേഷനും പൂര്‍വ വിദ്യാര്‍ഥികളുമായുള്ള ഇന്ററാക്ടീവ് സെഷന് മൈസ്റ്റോറിയും ഇതോടനുബന്ധിച്ചു നടത്തി.
പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, ഡിപ്പാര്‍ട്ടമെന്റ് മേധാവി വി. അഭിലാഷ്, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ ലിജിന്‍ ജോയി, അസോസിയേഷന് പ്രസിഡന്റ് ഷോണ്‍ സോജി, സെക്രട്ടറി കെ.എസ്. ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.