നെല്ല് സംഭരിച്ചതിന്റെ കുടിശിക കൊടുത്തു തീര്‍ക്കണം: മോന്‍സ് ജോസഫ് എംഎൽഎ
1579288
Sunday, July 27, 2025 11:24 PM IST
കോട്ടയം: കഴിഞ്ഞവര്‍ഷം നെല്ല് സംഭരിച്ചതിന്റെ കുടിശിക തുക ഓണത്തിന് മുന്‍പ് കൃഷിക്കാര്‍ക്ക് കൊടുത്തു തീര്‍ക്കാന്‍ വേണ്ട അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് എംപി, വൈസ് ചെയര്മാന്മാരായ വക്കച്ചന് മറ്റത്തില്‍, കെ.എസ്. വര്‍ഗീസ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, തോമസ് കണ്ണന്തറ, പ്രഫ. മേഴ്സി ജോണ്‍ മൂലക്കാട്ട്, പോള്‍സണ്‍ ജോസഫ്, പ്രിന്‍സ് ലൂക്കോസ്, ബിനു ചെങ്ങളം തുടങ്ങിയവര്‍ പ്രസംഗിച്ചു.