ചങ്ങനാശേരിക്കാരുടെ കൂട്ടായ്മയായി സിബിസി ഫാന്‍സ് അസോസിയേഷന്
1579196
Sunday, July 27, 2025 6:37 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയുടെ കീര്‍ത്തി ലോകമെങ്ങുമെത്തിക്കാന്‍ മീഡിയാ വില്ലേജിന്റെ നേതൃത്വത്തില്‍ ലോകമെങ്ങുമുള്ള ചങ്ങനാശേരിക്കാരെ ഒന്നിപ്പിച്ച് സിബിസി ഫാന്‍സ് അസോസിയേഷന് ആരംഭിക്കുന്നു. നെഹ്റു ട്രോഫി ജലോത്സവത്തിലും തുടര്‍ന്നുള്ള ജലോത്സവങ്ങളിലും ചങ്ങനാശേരിയുടെ പേര് ഇനി മുതല്‍ മുഴങ്ങിക്കേള്‍ക്കുമെന്ന് ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ഫാന്‍സ് അസോസിയേഷന്റെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
മീഡിയാ വില്ലേജ് ഓഡിറ്റോറിയത്തില്‍ നൂറുകണക്കിന് വള്ളംകളി പ്രേമികളുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ക്യാപ്റ്റന്‍ സണ്ണി തോമസ് ഇടിമണ്ണിക്കല്‍ മുഖ്യസന്ദേശം നല്കി. മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം, സിബിസി പ്രസിഡന്റ് ജയിംസ് കല്ലുപാത്ര, സെക്രട്ടറി തോമസ് കൊടുപ്പുന്നക്കളം എന്നിവര്‍ പ്രസംഗിച്ചു.
സിബിസിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകൊണ്ടുള്ള സ്വാഗത സംഘവും രൂപീകരിച്ചു.